Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Churches Across India

ക്രൈ​സ്ത​വ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കാ​ന്‍ ദേ​ശീ​യ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്ക​ണം: ജോ​സ് കെ. ​മാ​ണി

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ലു​ട​നീ​ളം ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​നും ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍​ക്കും നേ​രെ വ​ര്‍​ധി​ച്ചു​വ​രു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ ദേ​ശീ​യ ക​മ്മീ​ഷ​നെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് ജോ​സ് കെ. ​മാ​ണി എം​പി ആ​വ​ശ്യ​പ്പെ​ട്ടു. പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ചൊ​വ്വാ​ഴ്ച വി​ളി​ച്ചു​ചേ​ര്‍​ത്ത സ​ര്‍​വ​ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഈ ​നി​ര്‍​ദ്ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്. ഇ​ത്ത​രം അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ല്‍ കേ​ന്ദ്ര​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ള്‍​ക്കും പ​ള്ളി​ക​ള്‍​ക്കും നേ​രെ ന​ട​ക്കു​ന്ന​ത് ആ​സൂ​ത്രി​ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളാ​ണോ എ​ന്ന് അ​ന്വേ​ഷി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്രൈ​സ്ത​വ​ര്‍​ക്കെ​തി​രാ​യ തു​ട​ര്‍​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണം. ആ​രാ​ധ​നാ​സ്വാ​ത​ന്ത്ര്യ​വും ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​വും ഉ​റ​പ്പാ​ക്കാ​ന്‍ കേ​ന്ദ്രം ക​ര്‍​ശ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​ക​ണം.

ഇ​ത്ത​രം അ​ക്ര​മ​ങ്ങ​ള്‍ ത​ട​യാ​ന്‍ അ​ത​ത് സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് കേ​ന്ദ്രം നി​ര്‍​ദ്ദേ​ശം ന​ല്‍​ക​ണം. ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ക്രൈ​സ്ത​വ​ര്‍ വേ​ട്ട​യാ​ട​പ്പെ​ടു​ന്നു​വെ​ന്നും ഇ​തി​ല്‍ മാ​തൃ​കാ​പ​ര​മാ​യ ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ധ്യ​പ്ര​ദേ​ശി​ലെ പ​ള്ളി​ക​ളി​ല്‍ കാ​വി​ക്കൊ​ടി കെ​ട്ടി​യ സം​ഭ​വ​ത്തി​ലും, ക​രോ​ള്‍ സം​ഘ​ങ്ങ​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ഴും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ജോ​സ് കെ. ​മാ​ണി പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി പ്ര​ധാ​ന​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു.

Latest News

Corehub Up